Lifestyle Spotlight

മാന്താന്‍ വന്നാല്‍ നടുവിനു കുത്തും, ഗണേഷ്‌കുമാര്‍ പണം മാത്രം മോഹിച്ചു നടക്കുന്ന രാഷ്‌ട്രീയ കോമരം: വെള്ളാപ്പള്ളി

കൊട്ടാരക്കര: പണം മാത്രം മോഹിച്ചു നടക്കുന്ന രാഷ്‌ട്രീയ കോമരമാണ്‌ മന്ത്രി കെ.ബി.ഗണേഷ്‌കുമാറെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊട്ടാരക്കരയില്‍ നടന്ന എസ്‌.എന്‍.ഡി.പി. യോഗം കൊട്ടാരക്കര, കടയ്‌ക്കല്‍ യൂണിയനുകളിലെ ശാഖാ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷനെന്ന്‌ വിളിച്ചാല്‍ പുണ്യം കിട്ടുമെന്നാണ്‌ വിശ്വാസം. അഭിനവ ഗണേഷനെ വിളിച്ചാല്‍ ദൈവം ശിക്ഷിക്കുമെന്ന്‌ ഉറപ്പാണ്‌. ഇയാള്‍ എം.എല്‍.എയും മന്ത്രിയുമൊക്കെ ആയതെങ്ങിനെയെന്ന്‌ എല്ലാവര്‍ക്കുമറിയാം. കണ്ടവന്റെ സ്വത്തുക്കളിലാണ്‌ അയാളുടെ കണ്ണ്‌. സമ്പത്തിനു വേണ്ടി പെങ്ങളെയായാലും അളിയനെയായാലും തള്ളിപ്പറയും. അയാള്‍ ഉറഞ്ഞ്‌ തുള്ളുമ്പോള്‍ നമ്മള്‍ Read More…