തൃശൂർ വലപ്പാട് ബീച്ചിൽ ഇന്ന് പുലർച്ചെയോടെ നടന്ന ദാരുണമായ ഇരട്ടക്കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇരുപത്തിനാലുകാരിയായ ഭാര്യ വിസ്മയയെയും നാലര വയസുകാരനായ മകൻ ദക്ഷിനെയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിജേഷ് (44) ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ഒന്നരയോടെയാണ് അതിക്രൂരമായ ഈ സംഭവം നടന്നത്. തൃശൂരിൽ ലോറി ഡ്രൈവറായ വിജേഷ് സാധാരണ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് വിസ്മയയുടെ വലപ്പാട്ടുള്ള വീട്ടിൽ എത്താറുള്ളത്. ചില ചെറിയ Read More…

