Crime Featured

‘അവൾ ചത്തില്ലേ ?’; കീർത്തനയെ പങ്കാളി കുത്തിയ കത്തി ഒടിഞ്ഞു, പകയ്ക്കു പിന്നില്‍ കീർത്തനയുടെ ഗ്യാങിന്റെ ശല്യം ?

കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ ശനിയാഴ്ച രാവിലെ കുത്തേറ്റ എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും മുൻ അധ്യാപികയുമായ കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ശനിയാഴ്ചതോറും സ്റ്റേഷനിൽ എത്തി ഒപ്പിട്ടു മടങ്ങവെയാണ് ലിവിങ് ടുഗദർ പങ്കാളിയായ താനിയോട്ടുമ്മൽ ജിനീഷ് (38) ഇവരെ കറിക്കത്തി കൊണ്ട് പലതവണ കുത്തി പരുക്കേൽപ്പിച്ചത്. കഴുത്തിലടക്കം അഞ്ചോളം കുത്തേറ്റ കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആക്രമണത്തിനു തൊട്ടുപിന്നാലെ ഓടിയെത്തിയ പൊലീസുകാർ ജിനീഷിനെ Read More…

Crime Featured

ലഹരിക്കേസ്‌: അറസ്‌റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ യുവതിയും നിരീക്ഷണത്തില്‍, സ്വത്തുക്കൾ കണ്ടുകെട്ടാൻ പോലീസ്‌

ഇരിട്ടി: വടകര ലഹരിക്കേസില്‍ അറസ്‌റ്റിലായ ഡെലിവറി ബോയ്‌ ഇരിട്ടി പേരട്ട സ്വദേശി ജിജില്‍ കുര്യാക്കോസില്‍നിന്ന് അന്വേഷണ സംഘത്തിന്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പിടിയിലായ മൂന്ന്‌ അധ്യാപികമാരും ലഹരിവ്യാപാരത്തിലെ സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളായതിന് പുറമേ ലഹരി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്‌. ഇതോടെ ലഹരി ഇടപാടുകളുടെ മുഖ്യ ആസൂത്രകനായ വയനാട്‌ സ്വദേശിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ലഹരി ശൃംഖലയിലെ മുഖ്യകണ്ണി വയനാട്‌ സ്വദേശിയാണെന്നാണ്‌ ലഭ്യമാകുന്ന സൂചന. ഇയാളെ ഉടന്‍ കസ്‌റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്യാനാണ്‌ പോലീസിന്റെ നീക്കം. കഴിഞ്ഞദിവസം പിടിയിലായ ജിജില്‍ Read More…