Crime

“നീ എന്റെ ജീവിതം നശിപ്പിച്ചു”; MDMA കേസ് പ്രതി കീർത്തനയെ ലിവിങ് പാർട്ണര്‍ കുത്തി, പരുക്ക് ഗുരുതരം

മൂന്ന് അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്ക് പൊലീസ് സ്റ്റേഷനു മുന്നിൽവെച്ച് കുത്തേറ്റു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ശനിയാഴ്ച രാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് പങ്കാളിയായ ജിനീഷ് ഇവരെ ആക്രമിച്ചത്. “നീ എന്റെ ജീവിതം നശിപ്പിച്ചു” എന്ന് പറഞ്ഞ് പാഞ്ഞടുത്ത ജിനീഷ് കീർത്തനയുടെ കഴുത്തിനും കാലിനും കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴുത്തിലടക്കം നാലിടത്ത് കുത്തേറ്റ കീർത്തനയെ ഉടൻതന്നെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് Read More…