വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിടാൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി ഇ.ടി ടൈസൺ മാസ്റ്റർ എത്തും. കയ്പ്പമംഗലത്ത് നിന്നുള്ള നിലവിലെ എം.എൽ.എയായ ടൈസൺ മാസ്റ്ററെ മത്സരിപ്പിക്കാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമായത്. രണ്ട് തവണ കയ്പ്പമംഗലത്തെ പ്രതിനിധീകരിച്ച സാഹചര്യത്തിലാണ് ഇത്തവണ അദ്ദേഹത്തെ പറവൂരിലേക്ക് മാറ്റുന്നത്. സതീശനെതിരെ കരുത്തനായ ഒരു പോരാളിയെ തന്നെ സി.പി.എം-സി.പി.ഐ നേതൃത്വം ഇത്തവണ രംഗത്തിറക്കിയിരിക്കുകയാണ്. ജില്ലാ നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഇ ടി ടൈസണിന്റെ പേര് Read More…
Tag: V.D. Satheesan
‘മോശമായിപ്പോയി, ഞാന്‍ ചെയ്യില്ല’; സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം സദ്യയുണ്ടതിനെതിരേ സുധാകരന്‍
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യയുണ്ടത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി. പ്രസിഡന്റുമായി കെ.സുധാകരന്‍. യൂത്ത് കോണ്‍ഗ്രസുകാരനെ കുന്നംകുളം പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമായിരുന്നു ഓണസദ്യ. മോശായിപ്പോയെന്നും താന്‍ ആയിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യുകയില്ലെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദനമേറ്റപ്പോള്‍ വിഷയം ഉയര്‍ത്തുന്നതില്‍ പോരായ്മ സംഭവിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഓണസദ്യ ഒഴിവാക്കേണ്ടതായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതില്‍ താന്‍ മറുപടി പറയുന്നത് Read More…


