Featured Oddly News

‘ആത്മീയ പാനീയം’ കുടിച്ച അമേരിക്കൻ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ലഹരി പദാര്‍ഥമടങ്ങിയ ആത്മീയ പാനീയം കുടിച്ച് അലബാമയിൽ നിന്നുള്ള വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ആത്മീയ ടൂറിസത്തിന്റെ ഭാഗമായി പെറുവിലെ ലൊറെറ്റോയിൽ എത്തിയ 41കാരനായ ആരോൺ വെയ്ൻ കാസ്ട്രനോവയാണ് അവിടുത്ത ആത്മീയ പാനീയം കുടിച്ചതിനെത്തുടര്‍ന്ന് മരിച്ചത്. അയഹുവാസ്ക എന്നറിയപ്പെടുന്ന ഒരു പ്രത്യേക പാനീയമാണ് ആരോണിന്റെ മരണത്തിന് കാരണമായതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. മാരകമായ ഈ പാനീയം ആമസോണിലെ തദ്ദേശീയര്‍ പരമ്പരാഗതമായി ആത്മീയവും രോഗശാന്തിപരവുമായ ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന ഒരു മിശ്രിതമാണ്. അയഹുവാസ്ക കുടിച്ചതിന് പിന്നാലെ ആരോണിന്റെ പല അവയവങ്ങളും Read More…

Featured Good News

‘ഇതാണ് യഥാർത്ഥ ഇന്ത്യ’: യാത്രയ്ക്കിടെ നഷ്ടപ്പെട്ട അമേരിക്കൻ സഞ്ചാരിയുടെ പേഴ്സ് തിരികെ നൽകി കടയുടമ

വിദേശ സഞ്ചാരികളെ സ്വീകരിക്കുന്നതിൽ മുൻപന്തിയിലാണ് നമ്മൾ ഇന്ത്യക്കാർ. അതിപ്പോൾ വീട്ടിൽ പാകം ചെയ്ത ഭക്ഷണം വാഗ്ദാനം ചെയ്യുന്നതിലായാലും, തിരക്കേറിയ തെരുവിൽ വഴി പറഞ്ഞു കൊടുക്കുന്നതായാലും, നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ നൽകുന്നതിലും, വിനോദസഞ്ചാരികളോടുള്ള ഇന്ത്യക്കാരുടെ കരുതലും ദയയും വെളിപ്പെടുത്തുന്ന എണ്ണമറ്റ കഥകൾ സമീപ കാലത്തായി ഉണ്ടായിട്ടുണ്ട്. ഇതെല്ലാം നമ്മുടെ രാജ്യത്തിന്റെ ധാർമ്മികതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ‘അതിഥി ദേവോ ഭവ’ (അതിഥികൾ ദൈവത്തിന് തുല്യരാണ്). അത്തരത്തിലുള്ള ഹൃദയസ്പർശിയായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുജറാത്തിൽ ട്രെയിനിൽവച്ച് വാലറ്റ് നഷ്ടപ്പെട്ട Read More…