കോട്ടയം: അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങിയില്ല. കലിഫോര്‍ണിയയിലെ മില്‍പീറ്റാസിലെ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന തൃശൂര്‍ മണ്ണുത്തി സ്വദേശി അഞ്‌ജന ഹരി, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ സുഹൃത്തും അയല്‍ക്കാരിയുമായ കോട്ടയം മൂന്നിലവ് സ്വദേശി അനില (32) അറസ്‌റ്റിലായി. എന്‍ജിനീയറിങ് ബിരുദധാരിയായ അനില നാട്ടിൽ ശാന്തസ്വഭാവക്കാരിയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുള്ള മാനസികാഘാതമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം Read More…

