Health

സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ തടയാം

സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ് മൂത്രത്തില്‍ പഴുപ്പ് അഥവാ യൂറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരേക്കള്‍ സ്ത്രീകളിലാണ് മൂത്രത്തില്‍ പഴുപ്പിനുള്ള സാധ്യത കൂടുതല്‍. സ്ത്രീകളില്‍ മൂത്രദ്വാരവും യോനീനാളവും വളരെ അടുത്ത് സ്ഥിതിചെയ്യുന്നതാണ്. മൂത്രാശയവും മൂത്രമൊഴിക്കുന്ന ദ്വാരവും തമ്മിലുള്ള അകലം ഏകദേശം നാലു സെന്റീമീറ്റര്‍ മാത്രമാണ്. യോനീനാളത്തിലെ അണുക്കള്‍ക്ക് മൂത്രനാളം വഴി എളുപ്പം മൂത്രാശയത്തിലേക്ക് കടക്കാനും അവിടെ പെരുകാനും സാധിക്കും. അതിനാലാണ് സ്ത്രീകളില്‍ മൂത്രത്തില്‍ പഴുപ്പ് കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരില്‍ മൂത്രാശയവും മൂത്രമൊഴിക്കുന്ന ദ്വാരവും തമ്മിലുള്ള അകലം സ്ത്രീകളെ അപേക്ഷിച്ച് വളരെ Read More…