വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിന് കാമുകിയായ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കിണറ്റില്‍ തള്ളിയ സംഭവത്തില്‍ രണ്ടുപര്‍ പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മുന്‍ ഗ്രാമത്തലവനായിരുന്നയാളാണ് കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റിലിട്ടത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളെ സഹായിച്ച ബന്ധുവും പൊലീസ് പിടിയിലായിട്ടുണ്ട്. സഞ്ജയ് പട്ടേല്‍ എന്നയാള്‍ രചന യാദവ് എന്ന സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയതാണെന്നും അതിനു ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നുമാണ് പൊലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന് രചന സഞ്ജയോട് Read More…

