Spotlight

‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കരുത്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ

ലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമുള്ള സംവാദങ്ങൾക്ക് വീണ്ടും വഴിയൊരുക്കി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതികളുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തികച്ചും തെറ്റാണെന്നും അത്തരം പ്രവണതകളിൽ നിന്ന് യുവാക്കൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഗവർണറുടെ ഈ നിരീക്ഷണം. യുവാക്കൾ ആദ്യം സാമ്പത്തിക ഭദ്രത കൈവരിക്കണമെന്നും തങ്ങൾ ഏർപ്പെടുന്ന ബന്ധങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരാകണമെന്നും ആനന്ദിബെൻ അഭിപ്രായപ്പെട്ടു. ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചും Read More…