Oddly News

ഓടുന്ന ട്രെയിനിലെ യാത്രക്കാർക്ക് നേരെ വെള്ളം ഒഴിച്ച് യുവാവ്, തൂക്കിയെടുത്ത് അടികൊടുത്ത് പോലീസ്- വീഡിയോ

നീങ്ങിതുടങ്ങിയ ട്രെയിനിനുള്ളിലിരുന്ന യാത്രക്കാർക്ക് നേരെ വെള്ളം ചീറ്റിച്ച യുവാവിനെ ഒരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തിരക്കുനിറഞ്ഞ ഒരു റെയിൽവേ സ്റ്റേഷനിൽ ഓടിതുടങ്ങിയ ട്രെയിനിനുള്ളിലെ യാത്രക്കാർക്ക് നേരെയാണ് സ്റ്റേഷനിൽ നിന്ന യുവാവ് മോശമായി പെരുമാറിയത്. തുടർന്ന് സംഭവം കണ്ടുകൊണ്ടു നിന്ന ഗവണ്മെന്റ് റെയിൽവേ ഉദ്യോഗസ്ഥൻ ഉടൻ തന്നെ യുവാവിന്റെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് ഇയാളെ ട്രെയിനിന്റെ സമീപത്തു നിന്ന് മാറ്റുകയായിരുന്നു. @thenewsdrum എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ Read More…