പ്രേക്ഷകർ കാത്തിരിക്കുന്ന ഹനീഫ് അദെനി – ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രക്തത്തിൽ കുളിച്ചു വായിൽ രക്തം പുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ വയലൻസ് ലെവൽ എത്രത്തോളമാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൂടി തന്നെ അണിയറപ്രവർത്തകർ സൂചന നൽകുന്നുണ്ട്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ഫുൾ പാക്കഡ് ആക്ഷൻ സിനിമയായ മാർക്കോ’ നിർമ്മിക്കുന്നത്. Read More…
Tag: unni mukundan
ചോരപ്പാടുകളുമായി ‘മാർക്കോ’യുടെ പുതിയ പോസ്റ്റർ
മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി മാർക്കോ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നു. ക്യൂബ് എൻ്റെർടൈൻമെൻ്റസ് & ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും വയലൻസ്, ആക്ഷൻ ചിത്രമായ മാർക്കോ എന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്റർ തന്നെയാണ് Read More…
ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’യുടെ ഹിന്ദി പതിപ്പിന് റെക്കാർഡ് തുകയ്ക്കു വിൽപ്പന
സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വിൽപ്പന നടക്കുക അപൂർവ്വമാണ്. സാധാരണ പ്രദർശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങൾ നടക്കുക. അതില്‍നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് ഇപ്പോൾ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻനായകനാകുന്ന മാർക്കോ എന്ന ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പ് ആദ്യം തന്നെ വിറ്റുപോയിരിക്കുന്നത്. അഞ്ചു കോടി രൂപ ഔട്ട് റൈറ്റ് ആയും അമ്പതു ശതമാനം തീയേറ്റർ ഷെയർ നൽകിയുമാണ് ബോളിവുഡ്ഡിലെ ഒരു പ്രമുഖ നിർമ്മാണക്കമ്പനി ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത്. Read More…
നിവിൻ പോളിയുടെ വില്ലൻ ഇനി നായകൻ; തകർപ്പൻ ആക്ഷനുമായി ഉണ്ണി മുകുന്ദൻ- “മാർകോ” വരുന്നു
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് “മാര്‍കോ”. ചിത്രത്തിന്റെ പൂജ മെയ് മൂന്നിന് അരങ്ങേറുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു. സംവിധാനം നിര്‍വഹിക്കുന്നത് ഹനീഫ് അദേനിയാണ്. കെ ജി എഫ് താരം രവി ബസ്രൂരാണ് സംഗീതം നിർവഹിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ എന്റർടെയ്നർ ‘മാർക്കോ’ ആണ് മലയാള സിനിമയിൽ പുതിയ തുടക്കം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തിൽ Read More…
ജയ് ഗണേഷ് ഏപ്രിൽ 11-ന്
ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ജയ് ഗണേഷ് ” ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി Read More…
ഒരു ഇന്ത്യൻ സൂപ്പർ ഹീറോ… ഉണ്ണി മുകുന്ദന്റെ “ജയ് ഗണേഷ്” ട്രെയ്‌ലർ പുറത്തിറങ്ങി
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രമായിരിക്കും ‘ജയ് ഗണേഷ്’ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഏപ്രിൽ 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഗംഭീര റിലീസിന് ഒരുങ്ങുന്നു. ജയ് ഗണേഷിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബൂഷൻ UMF ഉണ്ണി മുകുന്ദൻ ഫിലിംസും ഐക്കൺ സിനിമാസും ചേർന്ന് നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ജിസിസി റിലീസ് ഹോം സ്ക്രീൻ Read More…
ആരംഭമായ് … ‘ജയ് ഗണേഷ്’ലെ പുതിയ ഗാനം പുറത്തിറങ്ങി !
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ആരംഭമായ്… എന്ന ഗാനം പുറത്തിറങ്ങി. മനു മൻജിത് വരികൾ ഒരുക്കിയ ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. കപിൽ കപിലൻ പാടിയ ഗാനം പ്രേക്ഷക ശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധം ഒരുക്കിയ ‘ജയ് ഗണേഷ്’ ഏപ്രിൽ 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഗംഭീര റിലീസിന് ഒരുങ്ങുന്നു. ജയ് ഗണേഷിന്റെ Read More…
‘ജയ് ഗണേഷ്’ലെ നേരം ഗാനം പുറത്തിറങ്ങി ! ഏപ്രിൽ 11ന് സൂപ്പർഹീറോ ഗണേഷ് പ്രേക്ഷകരുടെ മുന്നിലെത്തും
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ‘നേരം’ എന്ന ഗാനം പുറത്തിറങ്ങി. റാസി വരികൾ ഒരുക്കി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. റാപ്പ്-ക്ലാസിക്കൽ ഫ്യൂഷൽ ഗണത്തിൽ പെടുന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ നിരവധി ഹിറ്റ് റാപ്പുകളുടെയും വരികൾ റാസിയുടെതാണ്. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധം ഒരുക്കിയ ‘ജയ് Read More…
ഗണേഷിന്റെ സൂപ്പർ പവർ ഏപ്രിൽ 11ന് കാണാം ! ജയ് ഗണേഷിൽ ഉണ്ണി മുകുന്ദന്റെ നായികയായി മഹിമ നമ്പ്യാർ
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ ഏപ്രിൽ 11ന് വേൾഡ് വൈഡ് റിലീസിനെത്തും. ജിസിസി റിലീസ് എപി ഇന്റർനാഷണലിന്റെ ഹോം സ്ക്രീൻ എന്റർടൈൻമെന്റ് കരസ്ഥമാക്കി. ഔട്ട് സൈഡ് ജിസിസി ആർഎഫ്‌ടി ഫിലിംസും ഓൾ ഇന്ത്യ റിലീസ് യുഎംഎഫ് വഴി ഐക്കോൺ സിനിമാസും നിർവഹിക്കും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബ്ലോക്കബ്സ്റ്റർ ചിത്രം ‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന Read More…