ഗാന്ധിനഗര്‍: മുഴുവന്‍ കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നതായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസ്സം നിന്നത് ജവാഹര്‍ലാല്‍ നെഹ്‌റുവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ ഏകതാ നഗറില്‍ ‘രാഷ്ട്രീയ ഏകതാ ദിവസ്’ പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം എഴുതി സമയം കളയരുത്. ചരിത്രം സൃഷ്ടിക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം എന്നാണ് പട്ടേല്‍ വിശ്വസിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.”മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ മുഴുവന്‍ കശ്മീരും ഇന്ത്യയുമായി ഒന്നിപ്പിക്കണമെന്ന് പട്ടേല്‍ ആഗ്രഹിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കുന്നത് നെഹ്‌റുജി തടഞ്ഞു. Read More…

