Oddly News

ശാസ്ത്രജ്ഞർ പറഞ്ഞു, അടിവസ്ത്രം മണ്ണിൽ കുഴിച്ചിട്ട് കര്‍ഷകര്‍; പിന്നിലെ കൗതുകകരമായ കാരണമറിയണ്ടേ? അപൂർവ്വ ശാസ്ത്ര പരീക്ഷണം

സ്വിറ്റ്‌സർലൻഡിലെ ശാസ്ത്രജ്ഞർ രാജ്യത്തെ കർഷകരോടും തോട്ടമുടമകളോടും തങ്ങളുടെ പറമ്പുകളിൽ കോട്ടൺ അടിവസ്ത്രങ്ങൾ കുഴിച്ചിടാൻ ആവശ്യപ്പെട്ട് മുൻപ് വ്യത്യസ്തമായൊരു പരീക്ഷണം നടത്തിയിരുന്നു. ‘സോയിൽ യുവർ അണ്ടീസ്’ (Soil Your Undies) എന്ന പേരിലാണ് ഈ അപൂർവ്വ പരീക്ഷണം അറിയപ്പെട്ടത്. മണ്ണിന്റെ ആരോഗ്യവും അതിലടങ്ങിയിരിക്കുന്ന സൂക്ഷ്മജീവികളുടെ പ്രവർത്തനശേഷിയും അളക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ശുദ്ധമായ കോട്ടൺ വസ്ത്രങ്ങൾ മണ്ണിൽ കുഴിച്ചുമൂടി രണ്ട് മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പരിശോധിക്കുന്നത്. മണ്ണിലുള്ള ഫംഗസുകളും ബാക്ടീരിയകളും ചേർന്ന് തുണി എത്രത്തോളം ദ്രവിപ്പിച്ചു Read More…