Lifestyle

‘വേദന സഹിക്കാനാകുന്നില്ല’; ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിയെ സമീപിച്ച് അധ്യാപിക

‘ഈ വേദന സഹിക്കാനാകുന്നില്ല, ദയവായി ദയാവധത്തിന് അനുമതി നല്‍കണം’- മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിനിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുമായുമായ കുമാരി ചന്ദ്രകാന്ത ജെഠാനിയാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഹര്‍ജി സമര്‍പ്പിച്ചത്. ശരീരം തളര്‍ന്ന ചന്ദ്രകാന്തയുടെ ജീവിതം ഇപ്പോള്‍ വീല്‍ചെയറിലാണ്. ജീവിക്കാന്‍വേണ്ടി വീൽചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്. എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജോലി കടുത്ത വേദനയും ബുദ്ധിമുട്ടുമാണുണ്ടാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ദയാവധത്തിന് അനുമതി തേടി ഇവര്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. ശാരീരിക പരിമിതികളുണ്ടെങ്കിലും അതിനെ അതിജീവിക്കുംവിധത്തിലുള്ള Read More…