ചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941 ലെ പേള്‍ ഹാര്‍ബര്‍. ഹവായിയിലെ ഹോണോലുലുവിന് സമീപം സ്ഥിതി ചെയ്യുന്ന പേള്‍ ഹാര്‍ബര്‍ നാവികത്താവളത്തില്‍ ജപ്പാന് സൈന്യം പൊടുന്നനെ ആക്രമണം നടത്തി.16 യു എസ് കപ്പലുകള്‍ക്ക് നാശം സംഭവിച്ചു. 188 വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടു. 2335 യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. പേള്‍ ഹാര്‍ബര്‍ ആക്രണവുമായി ബന്ധപ്പെട്ട് ധീരതയുടെ പല കഥകളുമുണ്ട്. യു എസിന്റെ നേവി ക്രോസ് മെഡല്‍ സ്വന്തമാക്കിയ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് ഡോറിസ് മില്ലര്‍. Read More…