Featured Lifestyle

രണ്ട്‌ ആണെലികള്‍ക്കുണ്ടായ കുഞ്ഞ് ‘പിതാവാ’യി, സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് കുട്ടികളുണ്ടാകും?

രണ്ട്‌ ആണെലികളില്‍നിന്നു ചൈനീസ്‌ ശാസ്‌ത്രജ്‌ഞര്‍ നിര്‍മിച്ച എലിക്കുഞ്ഞും ഒരു ‘പിതാവായി’. ഈ സാങ്കേതികവിദ്യ ലൈംഗിക ന്യൂനപക്ഷ ദമ്പതികള്‍ക്ക്‌ കുട്ടികളെ ലഭിക്കാന്‍ വഴി തുറക്കും. ഷാങ്‌ഹായ്‌ ജിയാവോ ടോങ്‌ സര്‍വകലാശാലയിലെ ഗവേഷകരാണു ആണെലികള്‍ക്കു കുഞ്ഞുങ്ങളെ സൃഷ്‌ടിച്ചത്‌. അണ്ഡത്തിലെ ന്യൂക്ലിയസ്‌ നീക്കം ചെയ്‌തശേഷം രണ്ട്‌ ആണെലികളുടെ ശുക്ലത്തിലെ കോശങ്ങള്‍ അതില്‍നിക്ഷേപിച്ചാണു എലിക്കുഞ്ഞുങ്ങളെ യാഥാര്‍ഥ്യമാക്കിയത്‌. ജീന്‍ എഡിറ്റിങ്‌ ഉപയോഗിച്ചു ശുക്ലകോശങ്ങളിലെ ഡി.എന്‍.എയെ പുനര്‍ക്രമീകരിച്ചിരുന്നു. രണ്ട്‌ പിതാക്കന്മാരില്‍നിന്നുള്ള ജനിതക വസ്‌തുക്കളുള്ള ഭ്രൂണം ഒരു പെണ്‍ എലിയുടെ ഗര്‍ഭപാത്രത്തിലേക്ക്‌ മാറ്റി. ഇങ്ങനെയുണ്ടായ എലിക്കുഞ്ഞുങ്ങളാണു പ്രായപൂര്‍ത്തിയായത്‌. Read More…