Crime

ബ്രായ്ക്കുള്ളില്‍ ആമകളെ ഒളിപ്പിച്ച് വിമാനത്താവളത്തിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ

മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനാ കേന്ദ്രത്തിലൂടെ കടന്നുപോകാൻ ശ്രമിക്കവെ ബ്രായ്ക്കുള്ളില്‍ രണ്ട് ആമകളെ ഒളിപ്പിച്ച ഫ്ലോറിഡ സ്വദേശിനിയായ യുവതിയെ പിടികൂടിയതായി യുഎസ് ആസ്ഥാനമായുള്ള സുരക്ഷാ ഏജൻസിയായ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) അറിയിച്ചു. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ആമകളിൽ ഒന്ന് ജീവനോടെയില്ലായിരുന്നുവെന്നും സുരക്ഷാ ഏജൻസി അറിയിച്ചു. “ശരീരത്തിലെ സ്വകാര്യ സ്ഥലങ്ങളിൽ മൃഗങ്ങളെ ഒളിപ്പിച്ച് വിമാനത്താവള സുരക്ഷയിലൂടെ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് നിർത്തുക,” TSA ഫേസ്ബുക്കിൽ കുറിച്ചു. “നിങ്ങളുടെ വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾക്ക് തീർച്ചയായും അതിന് Read More…

Featured Oddly News

‘ഞാൻ പാറ്റകളെയും പക്ഷികളെയും ആമകളെയും കഴിച്ചു’: 95 ദിനങ്ങൾ നടുകടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ അതിജീവനം

പസഫിക് സമുദ്രത്തിൽ നീണ്ട 95 ദിവസം കുടുങ്ങിപ്പോയ പെറുവിയൻ മത്സ്യത്തൊഴിലാളി ഒടുവിൽ ജീവിതത്തിലേക്ക്. തെക്കൻ പെറുവിയൻ തീരത്തെ മാർക്കോണ എന്ന പട്ടണത്തിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട മാക്‌സിമോ നാപ എന്ന മത്സ്യതൊഴിലാളിയാണ് മൂന്നുമാസം നീണ്ട പോരാട്ടത്തിനോടുവിൽ കുടുംബവുമായി ഒന്നിച്ചത്. ഡിസംബർ 7നാണ് രണ്ടാഴ്‌ച്ചത്തേക്കുള്ള യാത്രയ്‌ക്കുള്ള ഭക്ഷണമെല്ലാം പാക്ക് ചെയ്ത് മാക്സിമോ കടലിലേക്ക് പുറപ്പെട്ടത്. എന്നാൽ പത്തു ദിവസം എത്തുന്നതിനു മുൻപ് തന്നെ കാലാവസ്ഥ മോശമാകുകയും കൊടുങ്കാറ്റിൽ, ബോട്ട് വഴിതെറ്റി പസഫിക് സമുദ്രത്തിലേക്ക് ഒലിച്ചുപോകുകയുമായിരുന്നു. മാക്സിമോയെ കാണാതായതോടെ അദ്ദേഹത്തിന്റെ Read More…