നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മിൽട്ടൺ ചുഴലിക്കാറ്റിലേക്ക് ഇരച്ചുകയറി ഗവേഷണ വിമാനം. കടുത്ത നാശം വിതച്ചു കടന്നുപോകുന്ന മിൽട്ടൺ ചുഴലികാറ്റിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. സംഭവത്തിന്റെ അതിഭയാനകമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൊടുങ്കാറ്റിൽപ്പെട്ട് വിമാനം ആടിയുലയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ എയർക്രാഫ്റ്റ് ഓപ്പറേഷൻസ് സെന്ററാണ് വീഡിയോ പുറത്തുവിട്ടത്. ലോക്ക്ഹീഡ് WP-3D ഓറിയോണിന്റെ ‘മിസ് പിഗ്ഗി’ വിമാനമാണ്, കനത്ത മഴയ്ക്കിടയിൽ കൊടുങ്കാറ്റിനുള്ളിലേക്ക് പ്രവേശിച്ചത്. വിമാനത്തിലെ പാസഞ്ചർ സൈഡ് വിൻഡോയിൽ നിന്നുള്ള Read More…