തെലങ്കാനയിലെ ട്രംപ് ക്ഷേത്രം ഉപേക്ഷിച്ചു ജനം. ബുസ കൃഷ്‌ണ എന്ന കര്‍ഷകനാണു ട്രംപിനോടുള്ള ആരാധനയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചത്. ഡോണള്‍ഡ് ട്രംപിനെ സ്വപ്‌നത്തില്‍ കണ്ടതിനു പിന്നാലെയായിരുന്നു ക്ഷേത്ര നിര്‍മാണം. സ്വപ്‌നം പിന്തുടര്‍ന്നു 2018 ല്‍ പൂജാ മുറിയില്‍ ട്രംപിന്റെ ചിത്രംവച്ചായിരുന്നു തുടക്കം. പിന്നീട് ക്ഷേത്രമാക്കി. അവിടെ ദിവസവും പൂജ ചെയ്‌തു. 2019 ആയപ്പോഴേക്കും, ട്രംപിനോടുള്ള സ്‌നേഹം അങ്ങേയറ്റത്തെത്തി. ഏകദേശം രണ്ട് ലക്ഷം രൂപ ചെലവഴിച്ച് കൃഷ്‌ണ വീടിന് പുറത്ത് ആറ് അടി ഉയരമുള്ള ട്രംപിന്റെ പ്രതിമ നിര്‍മിച്ചു. Read More…

