Crime

ഷബ്നത്തെ ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു; 18-കാരിയുടെ ദാരുണാന്ത്യം; അവസാന നിമിഷങ്ങളുടെ CCTV ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ ട്രയൽ റൂമിൽ കൊല്ലപ്പെട്ട 18-കാരി ഷബ്നത്തിന്റെ അവസാന നിമിഷങ്ങൾ പകർത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കടയുടെ ചില്ലുവാതിലിന് സമീപമുള്ള കസേരയിൽ ഇരിക്കുകയായിരുന്ന ഷബ്നത്തെ, ഓറഞ്ച് ടീഷർട്ട് ധരിച്ചെത്തിയ യുവാവ് തടഞ്ഞുനിർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് ഇയാൾ ഷബ്നത്തെ ബലമായി ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. പിന്നീട് കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ഷബ്നമാണെന്നും സൂരജ് എന്നയാളാണ് പ്രതിയെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക Read More…