ട്രെയിൻ യാത്രകൾ ഇഷ്ടപെടാത്തതായി അധികമാരും ഉണ്ടാകില്ല. ജനാലയിലൂടെ പച്ചവിരിച്ച് നിൽക്കുന്ന വയലുകൾ കാണുന്നതും ഇളം കാറ്റു വീശുന്നതും നിശബ്‍ദമായ സ്റ്റേഷനുകളിലെ ചൂടുള്ള ചായയും ആസ്വദിച്ചുള്ള സമാധാനപരമായ ട്രെയിൻ യാത്ര ഒരു പ്രത്യേക അനുഭവമാണ് പകരുന്നത്. എന്നാൽ ഈ ശാന്തതയിൽ നിന്നെല്ലാം, തികച്ചും വ്യത്യസ്തമായ ഒരു യാത്ര വാഗ്ദാനം ചെയ്യുന്ന ഒരു ട്രെയിൻ ഉണ്ട്. പറഞ്ഞുവരുന്നത് 3 കിലോമീറ്റർ വരെ നീളുന്ന, മൗറിറ്റാനിയയിലെ ഇരുമ്പയിര് ട്രെയിനെകുറിച്ചാണ്. ലോകത്തിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതും അപകടകരവുമായ ട്രെയിനുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. Read More…