സോള്‍: ഉത്തര കൊറിയ ദക്ഷിണകൊറിയയെ ലക്ഷ്യമിട്ട് അയയ്ക്കാറുള്ള മാലിന്യ ബലൂണുകള്‍ കാണം ദക്ഷിണ കൊറിയയില്‍ വിമാനഗതാഗതം തടസ്സപ്പെട്ടത് മൂന്ന് മണിക്കൂര്‍. ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ 2 ന് സമീപത്തെ റണ്‍വേയില്‍ ബലൂണ്‍ വന്നിറങ്ങിയതോടെ അവ താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച പുലര്‍ച്ചെ നടക്കേണ്ടിയരുന്ന ടേക്ക്ഓഫുകളും ലാന്‍ഡിംഗുകളും മൂന്ന് മണിക്കൂര്‍ തടസ്സപ്പെട്ടതായി വിമാനത്താവള വക്താവ് പറഞ്ഞു. മെയ് അവസാനം മുതല്‍ ഉത്തരകൊറിയ ദക്ഷിണകൊറിയയിലേക്ക് ബലൂണുകള്‍ പറത്തുന്നുണ്ട്. ഇത്തരം നൂറു കണക്കിന് ബലൂണുകളാണ് ദക്ഷിണ കൊറിയയില്‍ ലാന്‍ഡ് Read More…