തീയേറ്ററുകള്‍ അടച്ചിടുമെന്നും സിനിമാവ്യവസായത്തെപ്പറ്റിയും മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ സുരേഷ്‌കുമാര്‍ മാധ്യമങ്ങളോടു നടത്തിയ പ്രസ്താവനയെ വിമർശിച്ച ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്മാരും പൃഥ്വിരാജും ടൊവീനോ തോമസും. ഫേസ്ബുക്കിൽ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു നടൻ പിന്തുണ അറിയിച്ചത്. ‘എല്ലാം ഓകെ അല്ലേ അണ്ണാ’ എന്ന് പോസ്റ്റിനൊപ്പം കുറിക്കുകയും ചെയ്തു പൃഥ്വി. ടൊവീനോ തോമസും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ജി. സുരേഷ് കുമാർ നിർമ്മിക്കുകയും നിർമ്മിച്ച ‘വാശി’യിലെ നായകനായിരുന്നു ടൊവിനോ തോമസ്. സുരേഷ് കുമാർ – മേനക ദമ്പതികളുടെ മകള്‍ കീർത്തി Read More…
Tag: tovino thomas
ടോവിനോ തോമസ്- തൃഷ ചിത്രം ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന്എത്തുന്നു
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ഐഡന്റിറ്റി” ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന Read More…
ഫൈറ്റ് പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന സംവിധായകനെ മലര്‍ത്തിയടിച്ച് ടൊവിനോ ; വീഡിയോ വൈറല്‍
മലയാള സിനിമയിലെ സൂപ്പര്‍താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ടൊവിനോ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഐഡന്റിന്റി. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകരുടേത് തന്നെയാണ് രചനയും. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോള്‍ ഐഡന്റിന്റി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനസ് ഖാനെ മലര്‍ത്തിയടിയ്ക്കുന്ന ടൊവിനോയുടെ വീഡിയോയാണ് വൈറലാകുന്നത്. ടൊവിനോ Read More…
വിസ്മയം തീർത്തു ടോവിനോയുടെ എ ആർ എം മോഷൻ പോസ്റ്റർ
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് ARM. പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിൽ ടോവിനോ തോമസ് എത്തുന്നത്. ടോവിനോ തോമസിന്റെ ബർത്ത്ഡേ ആയ ഇന്ന് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് മോഷൻ പോസ്റ്ററിനു ലഭിക്കുന്നത്. നേരത്തെ പുറത്ത് വന്ന ടീസറിനും ഗംഭീര വരവേൽപാണ് ലഭിച്ചത് . Read More…
‘മുൻപേ…’ ടൊവിനോ തോമസിന്റെ പുതിയ ചിത്രം, സൈജു ശ്രീധരൻ സംവിധായകന്‍
ടൊവിനോ തോമസിന്റെ ജൻമദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ഒരു പുതിയ നിർമ്മാണ സ്ഥാപനം കടന്നു വരുന്നു. മുൻപേ … എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്നു.. ചിത്രത്തിന്റെ എഡിറ്റിംഗും സൈജു ശ്രീധരൻ തന്നെയാണ് നിർവഹിക്കുന്നത്. ഏറെ വിജയം നേടിയകുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ. മഹേഷിന്റെ പ്രതികാരം, മായാ നദി, വൈറസ്, .തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഫുട്ടേജ് എന്ന Read More…
അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ കഥ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടീസർ പുറത്ത്
വലിയ ക്യാൻവാസ് , വൻ താരനിര , വലിയ മുതൽമുടക്ക്… റിയലിസ്റ്റിക്കായ അവതരണം. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പശ്ചാത്തലമാണിത്. ഏറെ ദുരൂഹതയും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഒരു കൊലപാതകത്തിന്റെ ചുരുളുകളാണ് ഈ ചിത്രം നിവർത്തുന്നതെന്ന് ടീസറിലൂടെ മനസ്സിലാക്കാം. ചിത്രത്തിലുടനീളം ഈ ത്രില്ലിംഗ് ഉണ്ടാകുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്.നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. കാപ്പ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം സരിഗമയുമായി സഹകരിച്ച് Read More…
ടൊവിനോ ഡബിൾ റോളിലോ? ഒപ്പം പിതാവും ആദ്യമായി സിനിമയില്‍; ‘അന്വേഷിപ്പിൻ കണ്ടെത്തും’
എസ് ഐ ആനന്ദ് നാരായണൻ ചാർജ്ജെടുക്കാൻ ഇനി ദിവസങ്ങള്‍ മാത്രം. ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ റോളിലാണോ താരം എത്തുന്നതെന്ന രീതിയിൽ ഇതോടെ ചർച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഏറെ Read More…
ടൊവിനോ തോമസ് നായകന്‍; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി ഒമ്പതിന്
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രണ്ടായിരരത്തി ഇരുപത്തിനാല് ഫെബ്രുവരി ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതായി ക്രിസ്മസ് ദിനത്തിൽ പുറത്തുവിട്ട പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. അന്വേഷകരുടെ കഥയല്ല: അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും താരസമ്പന്നവും വലിയ മുതൽ മുടക്കുമുള്ള ചിത്രം കൂടിയാണ്. ടൊവിനോ തോമസ് നായകനായി Read More…
‘കൊനഷ്ട് ഹെഡ്ഡിംഗുള്ള വാര്‍ത്തകള്‍ വന്നാൽ തുറക്കാൻ സൗകര്യമില്ല എന്നൊരു ആറ്റിട്യൂഡായി എനിക്ക്’ – ടൊവിനോ തോമസ്
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി ഇന്നിപ്പോള്‍ ഏഷ്യയിലെ മികച്ച നടനായി അംഗീകാരം കിട്ടിയ താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞു. തീവ്രം എന്ന ചിത്രത്തില്‍ സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ടൊവിനോ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറി. പിന്നീടിങ്ങോട്ട് ചെയ്ത ചെറുതും വലുതുമായ എല്ലാ വേഷങ്ങളും നടൻ എന്ന നിലയിൽ മികവുറ്റതാക്കാന്‍ താരം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ Read More…