Movie News

സൂര്യയും ടൊവീനോയും ഒരുമിക്കുന്നു? ഇരുവരും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നെന്ന് അഭ്യൂഹം

തമിഴ്‌സൂപ്പര്‍താരം സൂര്യയും മലയാളത്തിലെ യുവനടന്‍ ടൊവീനോയും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ഇന്റര്‍നെറ്റില്‍ ഇരു ആരാധകര്‍ക്കുമിടയില്‍ ആവേശത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തുകയാണ്. അടുത്തിടെ റിലീസ് ചെയ്തതും വരാനിരിക്കുന്നതുമായ പ്രോജക്റ്റുകളില്‍ രണ്ട് അഭിനേതാക്കളും ഇതിനകം ശ്രദ്ധ നേടിയിരിക്കെ ഇരുവരും പുതിയൊരു സിനിമയ്ക്കായി ഒരുമിക്കുകയാണോ എന്നാണ് ചോദ്യം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍, സൂര്യയും സഹോദരന്‍ കാര്‍ത്തിയും അവരുടെ സുഹൃത്തും ടൊവിനോ തോമസിനൊപ്പം പോസ് ചെയ്യുന്നത് കാണാം. ഈ കൂടിക്കാഴ്ച സമീപഭാവിയില്‍ ഒരു നല്ല പ്രോജക്റ്റില്‍ ഇരുവരും സഹകരിക്കുന്നതിനായുള്ള നീക്കമാണോ എന്നാണ് Read More…

Movie News

ഓട്ടോഗ്രാഫ് താരം തമിഴ്‌നടന്‍ ചേരനും മലയാളത്തിലേക്ക് ; അനുരാജ് മനോഹറിന്റെ സിനിമയില്‍ ടൊവീനോയ്‌ക്കൊപ്പം

തമിഴ്‌നടന്‍ എസ്.ജെ.സൂര്യയുടെ മലയാളഅരങ്ങേറ്റമായിരുന്നു കഴിഞ്ഞ ദിവസത്തെ സംസാരവിഷയം ഇതാ പിന്നാലെ തമിഴിലെ മറ്റൊരു പ്രമുഖനടന്‍ കൂടി മലയാളത്തിലേക്ക് അരങ്ങേറുന്നു. ‘ഭാരതി കണ്ണമ്മ’, ‘പൊര്‍ക്കാലം’, ‘വെട്രി കൊടിക്കാറ്റ്’ തുടങ്ങി തമിഴ്‌സിനിമയില്‍ നവയുഗ പിറവി ഒരുക്കിയ സംവിധായകരില്‍ ഒരാളായ ചേരനാണ് ഇനി മലയാളത്തിലേക്ക് കാല്‍വെയ്പ്പിന് ഒരുങ്ങുന്നത്. ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ബോക്സോഫീസ് വിജയങ്ങളും വാരിക്കൂട്ടിയ സിനിമകള്‍ സംവിധാനം ചെയ്ത ചേരന്‍ മലയാളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഹിറ്റ് ‘ഇഷ്‌ക്’ സംവിധാനം ചെയ്ത അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അഭിനേതാവാകുന്നത്. Read More…