Good News

55 ഏക്കറില്‍ വിരിയിച്ചെടുത്ത ഭൂമിയിലെ മഴവില്ല് ; കാലിഫോര്‍ണിയയിലെ അതിശയിപ്പിക്കുന്ന പൂപ്പാടം

തെക്കന്‍ കാലിഫോര്‍ണിയയിലെ ഐ ഫൈവിനരികില്‍, 55 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഒരു പുഷ്പമെത്ത ഈ സീസണിനായി ഔദ്യോഗികമായി തുറന്നിരിക്കുന്നു. കാള്‍സ്ബാഡ് റാഞ്ചിനെ വര്‍ണ്ണാഭമാക്കി വിരിഞ്ഞു നില്‍ക്കുന്ന ‘പൂപ്പാട’ത്തിന്റെ അസാധാരണ കാഴ്ച പതിറ്റാണ്ടുകളായി പൂക്കളുടെ അവിശ്വസനീയമായ ദൃശ്യചാരുത നല്‍കുന്നു. മഴവില്ലിന് ചാരുത നല്‍കുന്ന എല്ലാ വര്‍ണത്തിലുമുള്ള പുഷ്പങ്ങളുടെ ഓരോ നിരയാണ് ഇവിടെ കൃഷി ചെയ്ത് വിടര്‍ത്തിയെടുത്തിരിക്കുന്നത്. പൂന്തോട്ടനിര്‍മ്മാതാവായ എഡ്വിന്‍ ഫ്രേസിയും മറ്റ് പ്രാദേശിക കര്‍ഷകരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത പുഷ്‌പോദ്യാനം 100 വര്‍ഷമായി കാലിഫോര്‍ണിയയിലെ തീരപ്രദേശത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് Read More…