ഭക്ഷണം കഴിച്ചതിന് പിന്നാലെ പല്ലിനിടയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാന്‍ ടൂത്ത്പിക്ക് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന് അടുക്കളയിലും പല ഉപകാരങ്ങളുണ്ട്. കേക്കുകള്‍ മഫിനുകള്‍, ബ്രൗണികള്‍ തുടങ്ങിയവ ഉണ്ടാക്കുമ്പോള്‍ ഇത്തരത്തിലുള്ള ടൂത്ത്പിക്ക് വളരെ ഉപകാരപ്രദമാണ്. ഉള്ളിലെ ഭാഗം വെന്തോയെന്ന് നോക്കാനായി സാധിക്കുന്നു. അതില്‍ അവശിഷ്ടങ്ങള്‍ ഒന്നും പറ്റിപിടിച്ചിട്ടില്ലെങ്കില്‍ നന്നായി വെന്തുവെന്നാണ് അര്‍ത്ഥം. റോളുകളും മറ്റും ഉണ്ടാക്കുന്ന സമയത്ത് ടൂത്ത്പിക്ക് കുത്തി വയ്ക്കാം. അവ ചിതറിപ്പോകാതെ ശരിയായ രൂപത്തില്‍ തന്നെ വെന്തു കിട്ടും. വെന്തതിന് ശേഷം ഇതെടുത്ത് ഒഴിവാക്കാനായി മറക്കരുത്. അതുപോലെ Read More…