ശുചിമുറികള്‍ വൃത്തിയാക്കി സൂക്ഷിക്കുന്നതും ആരോഗ്യ സംരക്ഷണവും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ ഇനി പറയുന്ന ചില ശീലങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ വൃത്തിയെല്ലാം വെറുതേയായിപോകും. മലവിസര്‍ജ്ജനം നടത്തിയതിന് ശേഷം ടോയ്ലറ്റ് സീറ്റ് തുറന്ന് വെള്ളം ഫ്ളഷ് ചെയ്യുക എന്ന ശീലമാണ് ഒഴിവാക്കേണ്ടത്. ഇങ്ങനെ ചെയ്താല്‍ മലത്തിലെ ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കള്‍ മുകളിലേക്ക് ഉയര്‍ന്ന് വരാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. വായുവിലേക്ക് അണുക്കളുടെ ഒരു പ്രവാഹമുണ്ടാക്കാനായി ടോയ്ലറ്റ് ഫ്ളഷിന് സാധിക്കും. സീറ്റ് അടച്ച് വെച്ചില്ലെങ്കില്‍ അത് ടവ്വല്‍ റാക്കുകളിലും സിങ്ക് ഹാന്‍ഡിലുകളിലും പറ്റിപടിക്കും. Read More…