പോക്കറ്റുകള്‍ നാം സാധാരണ മൊബൈല്‍ഫോണ്‍, കീചെയിനുകള്‍, വാലറ്റുകള്‍ എന്നിങ്ങനെ എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ പാകത്തിലുള്ള വസ്തുക്കള്‍ക്ക് വേണ്ടിയാണെന്ന് നമുക്കറിയാം. എന്നാല്‍ ജീന്‍സിലും ട്രൗസറിലുമുള്ള പോക്കറ്റുകള്‍ക്ക് ഉള്ളില്‍ മറ്റൊരു ചെറിയ പോക്കറ്റ് വെയ്ക്കുന്നത് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇതിന്റെ രഹസ്യം ഒടുവില്‍ കണ്ടുപിടിച്ചു. ഉപയോഗശൂന്യമെന്ന് തോന്നുന്ന ഈ പോക്കറ്റ് 1890-ലാണ ജീന്‍സ് കമ്പനിയായ ലെവി സ്‌ട്രോസ് ആന്റ് കോ തുന്നിച്ചേര്‍ത്തത്. അക്കാലത്ത്, സാധാരണ ഉപയോഗിച്ചിരുന്ന പോക്കറ്റ് വാച്ചുകള്‍ ഇടുന്നതിനായിരുന്നു ഇതെന്നാണ് കണ്ടുപിടുത്തം. ഈ ഉദ്ദേശ്യം ഇപ്പോഴില്ലെന്ന് മാത്രം. Read More…