Movie News

ബോക്‌സോഫില്‍ നേടിയത് 125 കോടി ; ഡിജെ തില്ലുവിന് മൂന്നാം ഭാഗവുമായി നിര്‍മ്മാതാക്കള്‍

ബോക്സ് ഓഫീസില്‍ 125 കോടിയോളം രൂപ കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റായി മാറിയ ‘ഡിജെ തില്ലു’ വിന് മൂന്നാം ഭാഗവും വരുന്നു. ‘പ്രേമംഗേള്‍’ അനുപമാ പരമേശ്വരന്‍ നായികയായ ചിത്രത്തിന്റെ രണ്ടാംഭാഗം ‘തില്ലു സ്‌ക്വയറി’ ന്റെ വന്‍ വിജയത്തോടെയാണ് നിര്‍മ്മാതാക്കള്‍ മുന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുന്നത്. തില്ലു ക്യൂബ് എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന പേര്. അനുപമ പരമേശ്വരന്‍ ഈ ക്രൈം കോമഡി ചിത്രത്തില്‍ ‘തില്ലു സ്‌ക്വയറി’ല്‍ സിദ്ധു ജോന്നലഗദ്ദയ്ക്കൊപ്പം താരം ഗംഭീര പ്രകടനമാണ് നടത്തിയത്. സിദ്ദുവിനെ ആകര്‍ഷിക്കുന്ന ലില്ലി എന്ന Read More…

Movie News

അനുപമ പരമേശ്വരന്റെ ഗ്‌ളാമര്‍വേഷം ഏറ്റു ; ടില്ലു സ്‌ക്വയറിന് ആദ്യദിനം 23.7 കോടിയുടെ കളക്ഷന്‍

പ്രേമം നടി അനുപമ പരമേശ്വരന്റെ ഗ്‌ളാമര്‍വേഷം നന്നായി ഏറ്റു. നടിയുടെ ഏറ്റവും പുതിയ തെലുങ്ക്ചിത്രം തില്ലു സ്‌ക്വയര്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. ആദ്യ ദിവസം തന്നെ സിനിമയ്ക്ക് ആഗോളമായി 23.7 കോടിയുടെ കളക്ഷന്‍ വന്നതായിട്ടാണ് വിവരം. എല്ലാ സര്‍ക്യൂട്ടുകളിലും ചിത്രം അതിശയകരമായ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു. സിനിമയ്ക്കായി പ്രേക്ഷകര്‍ തിരക്ക് കൂട്ടുന്ന സാഹചര്യത്തില്‍ ദിവസം മുഴുവന്‍ പല സ്ഥലങ്ങളിലും അധികഷോ ചേര്‍ക്കേണ്ടി വന്ന സ്ഥിതിയുണ്ടെന്ന് അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ആകര്‍ഷകമായ ഘടകങ്ങളിലൊന്ന് അനുപമ പരമേശ്വരന്റെ Read More…

Featured Movie News

അനുപമ പരമേശ്വരന്റെ ടില്ലു സ്‌ക്വയറിലെ ഗാനം പുറത്ത്; ‘രാധിക’ ഏറ്റെടുത്ത് ആരാധകര്‍

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തോടെ വലിയ താരസുന്ദരിയായി മാറിയിരിക്കുന്ന അനുപമ പരമേശ്വരന് തെലുങ്കില്‍ കൈ നിറയെ ചിത്രങ്ങളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തില്ലു സ്‌ക്വയറിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ‘രാധിക’ എന്ന് തുടങ്ങുന്ന ഗാനരംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് അണിയറക്കാര്‍ പുറത്തുവിട്ട ഗാനം യൂട്യൂബില്‍ നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച ഗാനം പുറത്തിറക്കി. കാസര്‍ല ശ്യാമിന്റെ വരികള്‍ക്ക് റാം മിരിയാല സംഗീതം നല്‍കി ആലപിച്ച ഗാനം ഇതിനകം നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിദ്ധു ജൊന്നലഗദ്ദയും Read More…