ഓസ്ട്രേലിയയിൽ വിനോദത്തിനായി സ്വർണം തിരഞ്ഞിറങ്ങിയ ഒരാൾക്ക് ഏകദേശം 1.3 കോടിയോളം രൂപ വരെ മൂല്യം വരുന്ന ഭീമൻ സ്വർണ്ണക്കട്ടി ലഭിച്ചു. ന്യൂ സൗത്ത് വെയിൽസിലെ വിദൂര പ്രദേശത്തുനിന്നാണ് അപൂർവ്വമായ ഈ സ്വർണ്ണശേഖരം കണ്ടെത്തിയത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ വ്യക്തി, വടക്കുപടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിലെ ടിബൂബുറയ്ക്ക് അടുത്തുള്ള മൗണ്ട് സ്റ്റുവർട്ട് സ്റ്റേഷനിൽ വച്ചാണ് ഈ അപൂർവ്വ സ്വർണ്ണക്കട്ടി കണ്ടെത്തിയത്. പല ദിവസങ്ങളായി ഇവിടെ തെരച്ചിൽ നടത്തുകയായിരുന്ന ഇയാൾക്ക് ഒടുവിൽ വിചാരിച്ചതിലും എത്രയോ ഇരട്ടി മൂല്യമുള്ള നിധിയാണ് Read More…

