തൃശൂര്‍ അമ്പലക്കാവില്‍ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. അഞ്ചുവയസുകാരനായ അക്ഷയജിത്തിനെ കൊലപ്പെടുത്തി അമ്മ ശില്‍പ(30) ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടു മുറികളിലായാണ് ശില്‍പയും ഭര്‍ത്താവും കഴിഞ്ഞിരുന്നത്. കുഞ്ഞ് ശില്‍പയ്ക്കൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ തട്ടിവിളിച്ചിട്ടും ശില്‍പ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ശില്‍പയെ തൂങ്ങിയ നിലയില്‍ കണ്ടത്. ശില്‍പയുടെ ഭര്‍ത്താവിന്‍റെയും ഭര്‍തൃമാതാവിന്‍റെയും നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് വാതില്‍ പൊളിച്ച് അകത്തുകയറിയത്. എന്നാല്‍ അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വകരിച്ചു. കുടുംബപ്രശ്നങ്ങളാണ് Read More…
Tag: Thrissur News
കാമുകന്റെ കടബാധ്യത തീർക്കാൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് സ്വർണ്ണമെടുത്ത് മകൾ!
ഭർത്താവ് ഉപേക്ഷിച്ച് പോയിട്ടും കഷ്ടപ്പെട്ട് പോറ്റി വളർത്തിയ ഏകമകൾ തന്നെ ഒടുവിൽ അമ്മയുടെ ജീവനെടുത്തു. തൃശൂർ മുണ്ടൂർ സ്വദേശിനി തങ്കമണി(75)യുടെ മരണമാണ് ഇപ്പോള്‍ കൊലപാതകമെന്ന് തെളിഞ്ഞത്. ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. ഉരലിൽ തലയിടിച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകൾ സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ അമ്മയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാനായി കൊന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയത്. സന്ധ്യ(45)യെയും കാമുകൻ നിതിനെയും(27) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ തങ്കമണിയെ കൊലപ്പെടുത്തിയ ശേഷം സന്ധ്യയും നിതിനും ചേർന്ന് Read More…
അച്ഛനെ വെട്ടിയതിനുപിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി മകൻ; മുറിയിൽ കോഴിത്തലയും പൂജയും
തൃശൂര്‍: അച്ഛനെ വെട്ടിയതിന് പിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി മകൻ. തൃശൂര്‍ മുതൃത്തിക്കരയിലാണ് സംഭവം. ശിവൻ (70) എന്നയാളെ മകൻ വിഷ്ണു ആണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ശിവനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിസരവാസികളാണ് ശിവനെ ആശുപത്രിയിൽ എത്തിച്ചത്. കുടുംബവഴക്കിനിടയിലായിരുന്നു അച്ഛനെ മകൻ വെട്ടിയതെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിലിടെ വിഷ്ണു രണ്ടാം നിലയിലെ മുറിയിൽ ഒളിച്ചിരുന്നു. പൊലീസ് വാതിലും ജനാലകളും പൊളിച്ച് വിഷ്ണുവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിഫലമായി. ആത്മഹത്യാ ഭീഷണി മുഴക്കുകയും Read More…
മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ പറ്റുമോയെന്ന് വയോധിക; എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ കലുങ്ക് സഭയിൽ വിവാദം വിട്ടൊഴിയുന്നില്ല. ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയി കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണു ചർച്ചയാകുന്നത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്നായി വയോധിക. ഇതോടെ ‘എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നൽകുകയായിരുന്നു. ‘‘കരുവന്നൂർ ബാങ്കിൽ നിന്ന് ഇ.ഡി Read More…




