Spotlight

കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിൽ, അപകടം സംഘർഷം ഉണ്ടാക്കി പോലീസിനെ വെട്ടിച്ച് പായുന്നതിനിടെ? എട്ടുപേരുടെ മരണത്തില്‍ ട്വിസ്റ്റ്

തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ നിർണായക വെളിപ്പെടുത്തൽ. കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ എട്ടുപേരും അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദ പരിശോധനകൾക്കായി സാമ്പിളുകൾ കാക്കനാട്ടിലെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, അപകടത്തിന് തൊട്ടുമുമ്പ് തളിക്കുളത്തെ ഒരു ഹോട്ടലിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഈ എട്ടംഗസംഘം പത്താംകല്ലിൽ വച്ച് നാട്ടുകാരുമായി തർക്കത്തിലും കൈയാങ്കളിയിലും ഏർപ്പെട്ടിരുന്നതായി വിവരമുണ്ട്. തുടർന്ന് നാട്ടുകാർ വാടാനപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമെന്നായതോടെ Read More…