നാടിനെ നടുക്കിയ തൃക്കാക്കര മോർഫിങ് കേസിൽ പ്രമോഷൻ, പ്രീമിയം ഗ്രൂപ്പുകൾ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. കേസിലെ ഒന്നാം പ്രതിയായ തൃക്കാക്കര കോളേജ് വിദ്യാർഥി എസ്. ശ്രീഹരി നിർമിക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ രണ്ടാം പ്രതി സനീഷ് 1500 പേരുള്ള ടെലഗ്രാം ഗ്രൂപ്പാണ് ഉപയോഗിച്ചിരുന്നത്. ഈ ഗ്രൂപ്പ് പ്രമോഷനായി ഉപയോഗിച്ച് ആളുകളെ ആകർഷിച്ച് ‘പ്രീമിയം ഗ്രൂപ്പിൽ’ അംഗങ്ങളാക്കുകയായിരുന്നു ഇവരുടെ രീതി. കൂടുതൽ ‘എക്സ്ക്ലൂസീവ്’ ദൃശ്യങ്ങൾ വാഗ്ദാനം ചെയ്താണ് ആളുകളെ ചേർത്തത്. Read More…

