ബഹിരാകാശത്തും മറ്റ് ഗ്രഹങ്ങളിലും എന്ത് നടക്കുന്നുവെന്ന് കണ്ടെത്താനായി സാധിച്ചിട്ടുണ്ടെങ്കിലും ഭൂമിയില്‍ സ്വാഭാവികമായി നടക്കുന്ന എന്തിനെയെങ്കിലും നിയന്ത്രിച്ച് നിര്‍ത്താനായി മനുഷ്യന് സാധിക്കുമോ? ഇല്ലെന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ തെറ്റി. ഭൂമിയുടെ കറക്കത്തെ പോലും സ്വാധീനിക്കാനായി മനുഷ്യര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ചൈനയില്‍ നിര്‍മിച്ച ഒരു അണക്കെട്ട് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതകുറച്ച് ദിവസങ്ങളുടെ ദൈര്‍ഘ്യം പോലും വര്‍ധിപ്പിക്കുന്നുണ്ട്. ചൈനയിലെ ത്രീ ഗോര്‍ജസ് എന്ന ഡാമാണ് ഇതിന് കാരണക്കാരന്‍. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ യാങ്ട്‌സെ നദിയിലാണ് ത്രീ ഗോര്‍ജസ് അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്. Read More…