പത്തനംതിട്ട പുളിക്കീഴിൽ മൂന്ന് വർഷം മുൻപ് ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ നാടോടി സ്ത്രീയായ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട അമ്മയുടെ കാമുകനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. 2023-ലാണ് പത്തനംതിട്ട പുളിക്കീഴിലെ ചതുപ്പിൽ കൈയില്ലാത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അക്കാലത്ത് സമാനമായ കാണാതാകൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നതിനാൽ അന്വേഷണം മുന്നോട്ടുപോകാതെ മരവിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ പാലക്കാട് മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ എത്തിയ മറ്റൊരു കേസിന്റെ അന്വേഷണമാണ് Read More…

