500 മണിക്കൂറിലധികം സമയമെടുത്ത് നിര്‍മ്മിച്ച 80 കിലോ ഗ്രാം ഭാരമുള്ള ഒരു ശില്പം, അതിനുള്ളിലാണെങ്കിലോ സൂക്ഷിച്ചിരിക്കുന്നത് ആഡംബര സ്കോച്ച് വിസ്കി. 49 വര്‍ഷം പഴക്കമുള്ള അപൂര്‍വ സിംഗിള്‍ മാള്‍ട്ട് വിസ്കിയാണ് അതിനുള്ളിലുള്ളത്. സഹ ഹദീദ് ആര്ക്കിടെക്റ്റിസിന്റെ ഡയറക്ടറായിരുന്ന മെലഡി ല്യൂങാണ് ” ദ് റയര്‍” എന്ന് പേര് നല്‍കിയിരിക്കുന്ന ശില്പം രൂപ കല്പന ചെയ്തിരിക്കുന്നത്. 1839ല്‍ സ്ഥാപിതമായ ഡാല്മോറും സ്കോട്ട്ലന്‍ഡിലെ ഡിസൈന്‍ മ്യൂസിയമായ വി ആന്‍ഡ് എ ഡണ്ടിയും തമ്മിലുള്ള പങ്കാളിത്തതിന്റെ ഭാഗമായിട്ടാണ് ദി ലൂമിനറി സീരീസ് Read More…