തായ്‌ലൻഡിലെ ഒരു ക്ഷേത്രത്തിലെ ബുദ്ധ പ്രതിമയുടെ മുകളിൽ കയറി മാവിൽ നിന്ന് മാമ്പഴം പറിക്കാൻ ശ്രമിച്ച ഒരു വിനോദ സഞ്ചാരിയായ യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. ടിക് ടോക്കിൽ പങ്കുവെക്കപ്പെട്ട വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായതോടെ രോഷാകുലരായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തെ ചോദ്യം ചെയ്യുകയും സ്ത്രീ ഇന്ത്യക്കാരിയാണെന്ന് വാദിക്കുകയും ചെയ്തു. ടിക് ടോക്ക് ഉപയോക്താവ് @viewyeahhh ആദ്യമായി പങ്കിട്ട വീഡിയോയിൽ, അയുത്തായയിലെ ഫ്രാ ചേഡി ചൈമോങ്കോളിലെ ഒരു ബുദ്ധ പ്രതിമയുടെ മുകളിൽ Read More…