തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ മാതാവിന്റെ സഹോദരന്‍ കഴുത്തറുത്തു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മുറൈമാമന്‍ സമ്പ്രദായത്തിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരയായത് തിരുപ്പൂത്തൂര്‍ ജില്ലക്കാരിയായ ജീവിതയാണ്. നട്രംപള്ളിയിലെ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ഇവര്‍. ഒക്‌ടോബര്‍ 14 ന് നടന്ന സംഭവത്തില്‍ ചരണ്‍രാജ് എന്നയാളാണ് അറസ്റ്റിലായത്. ചരണ്‍രാജ് ജീവിതയുടെ അമ്മാവനാണ്. മുറൈമാമന്‍ സമ്പ്രദായപ്രകാരം അമ്മയുടെ ആങ്ങളയുമായുള്ള വിവാഹബന്ധം തമിഴ്‌നാട്ടിലെ ചില സമുദായങ്ങള്‍ക്കിടയില്‍ പതിവാണ്. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ചരണ്‍രാജ് ജീവിതയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് Read More…