Oddly News

ഇരകളെ തറയിലിടിച്ച് കൊത്തിത്തിന്നും! മൂന്ന് കണ്‍പോളകള്‍, 4 അടി പൊക്കം; ഭീകരന്‍മാരായ സെക്രട്ടറിപ്പക്ഷി

പ്രശസ്തമായ റോയല്‍ സെസൈറ്റി പബ്ലിഷിങ് ഫോട്ടോഗ്രഫി മത്സരത്തിന്റെ ഇത്തവണത്തെ വിജയികളിലൊരാളുടെ ചിത്രം വളരെ വിചിത്രമായി തോന്നിക്കാം. ഇരപിടിക്കുന്നതിനിടെ കണ്ണടയ്ക്കുന്ന പക്ഷിയുടെ ചിത്രം കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. ഈ പക്ഷിയുടെ പേര് സെക്രട്ടറി ബേര്‍ഡ് എന്നാണ്. സജിറ്റേറിയസ് സെര്‍പന്റോറിയസ് എന്ന ശാസ്ത്രനാമമാണുള്ളത്. ഈ പക്ഷികള്‍ ഫാല്‍ക്കണ്‍ പക്ഷികളുമായി സാമ്യമുള്ളവരാണ്. പ്രാണികള്‍, പല്ലികള്‍, ചെറിയ ഉഭയജീവികള്‍ എന്നിവയൊക്കെയാണ് ഭക്ഷണം. പറന്നിറങ്ങി ഇവരെ ഭൂമിയിലേക്ക് ഇടിച്ചുകൊന്നാണ് ഇവ ഭക്ഷിക്കുന്നത്. ഈ പക്ഷികള്‍ക്ക് ഏതാണ്ട് 4 അടിവരെ പൊക്കം വെയ്ക്കും. കഴുകന് Read More…