ചൈനയില്‍ ഒരു അച്ഛനും മകനും തെരുവിൽ ഏറ്റുമുട്ടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായി. പരീക്ഷയിൽ തോറ്റതിന് അച്ഛൻ മകനെ മർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. അച്ഛൻ ബെൽറ്റുമായി മകന്റെ പിന്നാലെ ഓടുന്നതും, ചെറുപ്പക്കാരനായ മകൻ വടികൊണ്ട് അച്ഛന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതും വീഡിയോയിൽ കാണാം. ഈ സംഭവത്തെ നെറ്റിസൺസ് രൂക്ഷമായി വിമർശിക്കുകയും, വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ ഇത് രക്ഷാകർതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. വീഡിയോയുടെ തുടക്കത്തിൽ മകൻ അച്ഛന്റെ അടുത്തേക്ക് വരുന്നതും, എന്നാൽ ബെൽറ്റുമായി അച്ഛൻ അവനെ തള്ളിമാറ്റുന്നതും കാണാം. അച്ഛൻ Read More…

