Crime

ക്ഷേത്രത്തിലെ അക്കൗണ്ടന്റിന് നേരെ ആസിഡ് ഒഴിച്ച് അജ്ഞാതൻ; കടുത്ത പ്രതിഷേധം

ഹൈദരാബാദിലെ സൈദാബാദിൽ ശ്രീ ഭൂലക്ഷ്മി അമ്മവാരി ക്ഷേത്രത്തിലെ അക്കൗണ്ടന്റിന് നേരെ അജ്ഞാതൻ ആസിഡ് ഒഴിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ക്ഷേത്രത്തിലെ അക്കൗണ്ടന്റ് ആയ നർസിങ് റാവു എന്നയാൾക്കു നേരെയാണ് അജ്ഞാതൻ ആസിഡ് പ്രയോഗം നടത്തിയത്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് കടുത്ത പ്രതിഷേധം ആളിക്കത്തിയിരിക്കുകയാണ്. ഭക്തരും ബജറംഗ്ദളിന്റെയും ബിജെപിയുടെയും നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേർന്നു. സൈദാബാദ് പോലീസ് പറയുന്നതനുസരിച്ച് ലക്ഷ്മി നഗർ കോളനിയിലെ താമസക്കാരനായ നർസിംഗ് റാവു വർഷങ്ങളായി ക്ഷേത്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ആക്രമണം Read More…