Celebrity

യൂസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ അഭിനയരംഗത്തേക്ക്; തെലുങ്ക് സിനിമയില്‍ നായിക

ഭര്‍ത്താവ് യൂസ്‌വേന്ദ്ര ചഹല്‍ സ്പിന്നറായി തകര്‍പ്പന്‍ മുന്നേറ്റം നടത്തുമ്പോള്‍ നൃത്തത്തിലൂടെയാണ് ഭാര്യ ധനശ്രീ വര്‍മ്മ പ്രശസ്തയാകുന്നത്. ഇതിന് പിന്നാലെ തെലുങ്ക് ചലച്ചിത്രമേഖലയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരാന്‍ തയ്യാറെടുക്കുകയാണ് ധനശ്രീ. നിര്‍മ്മാതാവ് ദില്‍ രാജുവിന്റെ ബാനറില്‍ തെലുങ്ക് സിനിമയിലാണ് ധനശ്രീ ആദ്യമായി അഭിനയിക്കുമെന്നാണ് ഇന്ത്യ ഗ്ലിറ്റ്സിലെ റിപ്പോര്‍ട്ട്. 2025ല്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ കൊറിയോഗ്രാഫര്‍ യശ്വന്ത് ആണ് നായകന്‍. സഭാ നായകന്‍, സിഐഎ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മലയാള നടി കാര്‍ത്തിക മുരളീധരനും ഇതില്‍ അഭിനയിക്കും. ചിത്രത്തില്‍ ഒരു നിര്‍ണായക Read More…

Movie News

തെലുങ്കില്‍ അഭിനയിക്കുമ്പോള്‍ ഇവര്‍ ബുദ്ധിമുട്ടിക്കും ; അന്യഭാഷ സിനിമയിലെ ശല്യത്തെക്കുറിച്ച് സംയുക്ത

മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നടി സംയുക്ത മേനോന്‍ അന്യഭാഷയിലേക്ക് ഇറങ്ങിയത്. 2022ല്‍ ഭീംല നായക് എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പക്ഷേ ആ സിനിമാവേദിയുമായി പൊരുത്തപ്പെട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് നടി പറയുന്നു. ഭാഷയോ നടീനടന്മാരോ അല്ല പ്രശ്‌നമെന്നും മറ്റു ചില കാര്യങ്ങളാണെന്നും നടി പറയുന്നു. ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തെക്കുറിച്ച് നടി പറഞ്ഞു. മൂന്ന് ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായങ്ങളില്‍ എന്താണ് വ്യത്യസ്തമായി തോന്നുന്നതെന്നായിരുന്നു ചോദ്യം. ഭാഷ തടസ്സമല്ലെന്നും ചമയമാണ് ബുദ്ധിമുട്ടിക്കുന്നതെന്നുമാണ് Read More…