Oddly News

വിദ്യാർത്ഥിയുടെ തലയിൽ ‘തബല’ കൊട്ടി അധ്യാപകൻ; വിഡിയോ വൈറലായതിന് പിന്നാലെ സസ്‌പെൻഷൻ!

ഉത്തർപ്രദേശിലെ ഈറ്റാവ ജില്ലയിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ തലയിൽ ‘തബല വായിക്കുന്നതുപോലെ’ തട്ടിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകനായ ദിനേശ് കുമാർ മാഥൂറിനെതിരെ നടപടിയെടുത്തത്. മാഥൂർ തന്നെ ചിത്രീകരിച്ച വീഡിയോ പിന്നീട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു. ക്ലാസ് മുറിയിലെ കസേരയിലിരിക്കുന്ന അധ്യാപകൻ മുന്നിലെ നിലത്തിരിക്കുന്ന കുട്ടിയുടെ തലയിൽ തബല കൊട്ടുന്നതുപോലെ തട്ടുന്നത് വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂളിലെ അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ ശക്തമായ Read More…