Crime

അമ്മ കാമുകനെ വീഡിയോകോൾ ചെയ്തത് ചോദ്യം ചെയ്തു; 10വയസ്സുകാരനെ പൊള്ളിച്ചു, കാമുകനൊപ്പം കടന്നു

കാസര്‍ഗോഡ്‌: ആണ്‍സുഹൃത്തിനെ വീഡിയോകോൾ ചെയ്യുന്നതിനിടെ ശല്യം ചെയ്ത പത്തുവയസ്സുകാരനായ മകനെ ചായപ്പാത്രം ഉപയോ​ഗിച്ച് പൊള്ളിച്ച് മാതാവ്. അമ്മ കാമുകനെ വീഡിയോ കോൾ ചെയ്യുന്നത് പത്തു വയസ്സുകാരൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് മകനെ അടുപ്പിൽ വെച്ച് ചൂടാക്കിയ ചായപാത്രം ഉപയോ​ഗിച്ച് അമ്മ പൊള്ളലേൽപ്പിച്ചത്. പരാതിയില്‍ മാതാവിനെതിരേ കേസ്‌. കാസര്‍ഗോഡ്‌ പള്ളിക്കര കീക്കാനം വില്ലേജിലെ യുവതിക്കെതിരേയാണ്‌ ബേക്കല്‍ പോലീസ്‌ കേസെടുത്തത്‌. ബി.എന്‍.എസ്‌. 118(1), ജുവൈനല്‍ ജസ്‌റ്റിസ്‌ ആക്‌ട് 75 എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ കേസ്‌. കുട്ടിയെ പൊള്ളിച്ചതിനു പിന്നാലെ Read More…