ഇപ്പോള്‍ ശരീരത്തില്‍ ടാറ്റൂ അടിക്കുകയെന്നത് പലരുടെയും ക്രേസ് ആയി മാറികൊണ്ടിരിക്കുകയാണ്. ഇന്ന് അതൊരു സ്റ്റൈലിന്റെ ഭാഗമായി പലരും കണക്കാക്കുന്നു. അതിനാല്‍ തന്നെ ടാറ്റൂ സ്റ്റൂഡിയോകളും വളരെ അധികം സജീവമാണ്. എന്നാല്‍ ദക്ഷിണ കൊറിയയുടെ അവസ്ഥ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ടാറ്റൂ ജോലി ചെയ്യുന്ന വ്യക്തി ലൈസന്‍സുള്ള മെഡിക്കല്‍ പ്രൊഫഷണലായിരിക്കണം. അല്ലെങ്കില്‍ പിഴയോ ജയില്‍വാസമോ ശിക്ഷ വിധിക്കും. ദക്ഷിണ കൊറിയയില്‍ പച്ചകുത്തുന്നത് നിയമപരമാണെങ്കിലും ഇത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമേ ടാറ്റു ചെയ്യാനുള്ള അനുമതിയുള്ളു. 1992 മുതല്‍ ദക്ഷിണ കൊറിയയില്‍ Read More…