ടൈഗര്‍ 3 യുടെ വിജയാഹ്ലാദത്തിലാണ് കത്രീന കൈഫ്. ഇതിനിടയില്‍ അവര്‍ ഒരു ചുവന്ന സാരിയില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിവാഹത്തിന് ഒരു വധു അണിഞ്ഞൊരുങ്ങുമ്പോലെ മനോഹരമായിരുന്നു കത്രീന ആ സാരിയില്‍. ഏതു വസ്ത്രവും മനോഹരമായി ധരിക്കാനും ധരിക്കുമ്പോള്‍ വസ്ത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനും കത്രീന എല്ലായിപ്പോഴും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തരുണ്‍ തഹിലിയാനി ഡിസൈന്‍ ചെയ്ത സാരിയാണ് കത്രീന ധരിച്ചിരിക്കുന്നത്. ഷിഫോണ്‍ മെറ്റീരിയലിലാണ് സാരി നിര്‍മിച്ചിരിക്കുന്നത്. സാരിയുടെ അരികുകളില്‍ അലുക്കത്തുകള്‍ പിടിപ്പിച്ചിട്ടുണ്ട്. സാരിക്ക് അനുയോജ്യമായ ചുവന്ന ബ്ലൗസാണ് കത്രീന ധരിച്ചിരുന്നത്. Read More…