Movie News

ബോളിവുഡിനേക്കാള്‍ അത്ര മികച്ചതൊന്നുമല്ല ; ദക്ഷിണേന്ത്യയിലും സിനിമകള്‍ പരാജയപ്പെടുന്നുണ്ട്: തപ്‌സി പന്നു

ദക്ഷിണേന്ത്യന്‍ സിനിമകള്‍ ബോളിവുഡിനേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതാണെന്ന വാദം തെറ്റാണെന്നും ദക്ഷിണേന്ത്യയിലും ഹിറ്റുകള്‍ക്കൊപ്പം വമ്പന്‍ ഫ്‌ളോപ്പുകളും പതിവാണെന്ന് നടി തപ്‌സി പന്നു. തെലുങ്കിലും തമിഴിലും സിനിമാ അഭിനയം തുടങ്ങിയ തപ്‌സി ഇപ്പോള്‍ ഹിന്ദിസിനിമയില്‍ ഹിറ്റുകളുമായി ഇന്ത്യയിലെ ഏറെ ശ്രദ്ധേയയായ യുവനടിമാരില്‍ ഒരാളാണ്. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇന്ത്യയിലെ ദക്ഷിണ ഉത്തര പ്രദേശങ്ങളില്‍ ഇറങ്ങുന്ന സിനിമകളെക്കുറിച്ച് പ്രതികരിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഹിന്ദിസിനിമകളേക്കാള്‍ മികച്ച പ്രകടനം നടത്തുന്നവയാണോ എന്ന ചോദ്യത്തിന് തനിക്ക് ഒരു വ്യത്യാസവും തോന്നിയിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. Read More…