Featured Oddly News

ഭര്‍ത്താവായ നടന്റെ അവിഹിതം കണ്ടെത്താൻ താരഭാര്യ; തന്നെ ഏർപ്പാടാക്കിയെന്ന് പ്രൈവറ്റ് ഡിറ്റക്ടീവ്

ന്യൂഡൽഹി: തനിയാ പുരി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആയിട്ടാണ് ജോലി ചെയ്യുന്നത്. തന്റെ കരിയറിൽ നിരവധി ഒളിഞ്ഞുകിടന്ന കേസുകൾ അവർ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എങ്കിലും, ഒരു സംഭവം അവർ പ്രത്യേകം ഓർക്കുന്നു; ഒരു പ്രമുഖ ബോളിവുഡ് നടന്റെ ഭാര്യ ഭർത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനായി അവരെ സമീപിച്ച സംഭവമാണത്. സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിലാണ് തനിയ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടു കുട്ടികളുടെ പിതാവായ ആ പ്രമുഖ നടൻ, തന്നേക്കാള്‍ പ്രായം കുറഞ്ഞ നടിമാരുമായി പല ബന്ധങ്ങളുമുണ്ടായിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു . Read More…