2018 ല്‍ ബോളിവുഡില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച് ആദ്യം ധൈര്യത്തോടെ സംസാരിച്ചത് തന്റെ തൊഴില്‍സാധ്യത കുറച്ചെന്ന് നടി തനുശ്രീദത്ത. തനുശ്രീയുടെ ധീരമായ ചുവടുവെപ്പ് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ മീടൂ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചെങ്കിലും അതിന് ശേഷം ബോളിവുഡില്‍ തനിക്ക് വലിയ രീതിയില്‍ അവസരം കുറയാന്‍ കാരണമായെന്ന് നടി പറഞ്ഞു. സിനിമാ മേഖലയില്‍ വാഗ്ദാനങ്ങള്‍ ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് ദത്ത സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. സിനിമകള്‍ക്കും വെബ് പ്രോജക്ടുകള്‍ക്കുമായി ഓഫറുകള്‍ ലഭിച്ചിട്ടും, യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത ഒരു അവസ്ഥ വന്നതായി നടി Read More…